കോട്ടയം ചിങ്ങവനത്ത് എംസി റോഡിൽ സ്‌കൂട്ടർ യാത്രക്കാരന് ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് വിലയായി നൽകേണ്ടി വന്നത് സ്വന്തം ജീവൻ; അപകടത്തിൽ മരിച്ചത് മൂലംകുളം സ്വദേശി; അപകടത്തിന്റെ സിസിടിവി ക്യാമറയിൽ നിന്നും വ്യക്തമാകുന്നത് റോഡിലെ അശ്രദ്ധ

കോട്ടയം: കോട്ടയം ചിങ്ങവനത്ത് എംസി റോഡിൽ ഞായറാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ വില്ലനായത് അശ്രദ്ധ തന്നെ. ഒരു നിമിഷം വലത്തേയ്‌ക്കൊന്നു നോക്കിയിരുന്നെങ്കിൽ ഒഴിവാക്കാനായിരുന്ന അപകടമാണ് ഇത്രത്തോളം ദാരുണമായ മരണത്തിലേയ്ക്ക് എത്തിയത്. അപകടത്തിൽ ദാരുണമായി മരണപ്പെട്ടത് ചിങ്ങവനം മൂലംകുളം സ്വദേശിയായിരുന്നു. അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വന്നത്.

Advertisements

മധ്യപ്രദേശിലെ പോൾ ഇന്ത്യ ജീവനക്കാരനായിരുന്ന ചിങ്ങവനം മൂലംകുളം കൊച്ചുകല്ലൂത്തറ വീട്ടിൽ കെ.എ ജേക്കബ് (66) ആണ് അപകടത്തിൽ മരിച്ചത്. മൂലംകുളം ഭാഗത്തു നിന്നും എം സി റോഡിലേയ്ക്കു കയറുകയായിരുന്നു ജേക്കബ്. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടർ അടൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹം കെഎസ്ആർടിസി ബസിന് അടിയിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസ് വിളിച്ചു വരുത്തിയാണ് മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയത്.

അപകടത്തെ തുടർന്നു കെഎസ്ആർടിസി ബസിന്റെ ടയറുകൾക്ക് അടിയിൽ സ്‌കൂട്ടർ കുടുങ്ങിക്കിടന്നു. ഇതോടെ എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. മരിച്ച ജേക്കബ് കേരളത്തിന് പുറത്ത് ജോലി ചെയ്ത ശേഷം സർവീസിൽ നിന്നും വിരമിച്ചാണ് നാട്ടിലെത്തിയത്. തുടർന്ന്, ഭാര്യയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ കിടന്ന വാഹനങ്ങൾ കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് മാറ്റിയത്. റോഡിൽ ചിതറിക്കിടന്ന രക്തവും ഇവർ തന്നെയാണ് കഴുകി മാറ്റിയത്.

Hot Topics

Related Articles