കടുവാക്കുളം എസ് ഇ കോളനി  റോഡിന്റെ നിർമാണ ഉദ്ഘാടനം നടത്തി 

കൊല്ലാട് : പനച്ചിക്കാട് പഞ്ചായത്തിലെ 22ആം വാർഡിലെ കടുവാക്കുളം എസ് ഇ കോളനിയിലെ നൂറോളം കുടുംബങ്ങൾ ഗുണഭോതാക്കളായ റോഡിനു പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ കൊല്ലാട് ഡിവിഷനിൽപെട്ട എസ് ഇ കോളനി റോഡിനു ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സിബി ജോണിന്റെ വികസനഫണ്ടിൽ നിന്നും 7ലക്ഷം രൂപ അനുവദിചാണ് റോഡിന്റെ നിർമ്മാണപ്രവർത്തനം നടത്തുന്നത്. 

Advertisements

നിർമ്മാണഉദ്ഘാടനം പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടോമിചെൻ ജോസെഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സിബി ജോൺ കൈതയിൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനി മാമ്മൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി കെ  വൈശാഖ്, പഞ്ചായത്ത്‌ മെമ്പർമാരായ അനിൽ കുമാർ, ജയന്തി ബിജു, ഗുണഭോക്ത കൺവീനർ സാബു എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles