കോഴിക്കോട്: തെരുവുനായ ശല്യം രൂക്ഷസാഹചര്യത്തിൽ കോഴിക്കോട് ആറു സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് കൂത്താളിയിലാണ് ആറു സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് കൂത്താളിയിൽ കഴിഞ്ഞ ദിവസം തെരുവനായ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. നാലു പേരെ നായ ആക്രമിക്കുകയും, സ്ഥിതി രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിലെ ആറു സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടികളെ സ്‌കൂളിൽ വിട്ടാൽ നായയുടെ ആക്രമണം ഉണ്ടാകുമെന്നു ഭയന്നാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, നായയെ പിടികൂടുന്നതിന് അടക്കമുള്ള നടപടികൾ എങ്ങും എത്തിയിട്ടില്ല. പദ്ധതികൾ നിരവധിയുണ്ടെങ്കിലും തെരുവുനായ്ക്കളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്. ഇത് ഏറെ നാണക്കേടായി മാറിയിട്ടുമുണ്ട്.