റാന്നിയില്‍ കുറുക്കന്റെ കടിയേറ്റത് പത്തോളം പേര്‍ക്ക്; കാട്ടാനക്കും കാട്ടുപന്നിക്കും പിന്നാലെ ജനങ്ങള്‍ക്ക് ഭീഷണിയായി കുറുക്കനും

പത്തനംതിട്ട: റാന്നിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കുറുക്കന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. റാന്നി അങ്ങാടി പഞ്ചായത്തിലെ ചെട്ടിമുക്ക്, പുള്ളോലി, ബണ്ടുപാലം, ചിറക്കല്‍പടി തുടങ്ങിയിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. പഴവങ്ങാടി പൗവത്ത് വില്‍സണ്‍ മാത്യു, കരിങ്കുറ്റിയില്‍ ഷാജി, ചെട്ടിമുക്ക് മഞ്ഞുമാങ്കല്‍ അനോജ്, ചെട്ടിമുക്കില്‍ ടുവീലര്‍ വര്‍ക്ഷോപ് നടത്തുന്ന ചരിവുകാലായില്‍ അനില്‍, തുടങ്ങി പത്തോളം പേര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. കടി ഏറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisements

രാത്രി 8 മണിയോടെയാണ് സംഭവത്തിനു തുടക്കം. ചെട്ടിമുക്കില്‍ അനിലിനെയാണ് ആദ്യം കുറുക്കന്‍ കടിക്കുന്നത്. തുടര്‍ന്ന് പുള്ളോലിയിലെത്തി ഷാജിയെ കടിച്ചു. ബണ്ടുപാലത്തിന് സമീപമാണ് വില്‍സണ്‍ മാത്യുവിനെ കടിക്കുന്നത്. പിന്നീട് ചിറക്കല്‍പടിയിലെത്തി ദമ്പതികളെ ആക്രമിച്ചു. കാട്ടുപന്നികള്‍ വരുത്തിവയ്ക്കുന്ന കൃഷിനാശത്തിന് പിന്നാലെയാണ് ഇപ്പോള്‍ കുറുക്കന്റെ ശല്യവും. വെച്ചൂച്ചിറ ഉള്‍പ്പെടെയുള്ള മേഖലയില്‍ കാട്ടാന ഇറങ്ങി വാഴകൃഷി നശിപ്പിച്ചത് കഴിഞ്ഞ മാസമാണ്. പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

Hot Topics

Related Articles