ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് നടൻ വിജയ്. നാളെ ചെന്നൈയിലാണ് ആരാധക കൂട്ടായ്മ ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്.
വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും വിജയ് ഇടവേള എടുത്തേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് ഇതെന്നും വാർത്തകൾ ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം അഭ്യൂഹങ്ങളോട് വിജയോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.