അയ്മനം : പഞ്ചായത്തിലെ വല്ല്യാട് പ്രാഥമിക ആരോഗ്യാകേന്ദ്രം ഡിവൈഎഫ്ഐ അയ്മനം വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ശൂചികരണം നടത്തി. കാലവർഷം കനത്തപ്പോൾ വെള്ളം കയറിയത് മൂലം താത്കാലികമായി കല്ലുംകത്ര പള്ളിയുടെ ഹാളിലേക് ആശുപത്രി യുടെ പ്രവർത്തനം മാറ്റിയിരുന്നു.
വെള്ളപ്പൊക്കത്തിൽ വന്നടിഞ്ഞ എക്കലും ,ചെളിയും മൂലം പ്രവർത്തനം പുനരാരംഭിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ അയ്മനം വെസ്റ്റ് മേഖലാ സെക്രട്ടറി സി.ആർ ശരത്തിൻ്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയുടെ ശുചികരണം ഏറ്റെടുത്ത് നടത്തിയത്. നാളെ മുതൽ പ്രദമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിൽ പുനരാരംഭിക്കുമെന്നു അധികൃതർ അറിയിച്ചു.