കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ് എൻ ഡി പി യോഗം കോളേജിൽ രക്ത ദാന ക്യാമ്പ് നടത്തി 

പത്തനംതിട്ട: ഫർണീചർ മാനുഫാക്ചേഴ്സ് & മർച്ചൻസ് വെൽഫെയർ അസോസിയേഷനും (ഫുമ്മ ), കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ് എൻ ഡി പി യോഗം കോളേജും, പത്തനംതിട്ട എൻ എസ് എസ് യൂണിറ്റിന്റെയും  സംയുക്തആഭിമുഖ്യത്തിൽ എസ് എ എസ് കോളജ് ആഡിറ്റോറിയത്തിൽ വച്ച് രക്ത ദാന ക്യാമ്പ് നടത്തി. ഫുമ്മ ജില്ലാ പ്രസിഡന്റ് സി ഡി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു, ഐ ക്യു എ സി കോഡിനേറ്റർ   സിമി സ്വാഗതം പറഞ്ഞു. 

Advertisements

കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.കിഷോർ കുമാർ ബി.എസ്  ക്യാമ്പ് ഉൽഘാടനം ചെയ്തു. ജില്ലാ ജനറൽ ഹോസ്പിറ്റൽ ബ്ള്ഡ് സെന്റർ  മെഡിക്കൽ ഓഫീസർ ഡോ. പ്രറ്റി മുഖ്യ പ്രഭാഷണം നടത്തി, ഫുമ്മ ജനറൽ സെക്രട്ടറി സജീവ് കെ, സംസ്ഥാന കൗൺസിൽ അംഗം വിജയകുമാർ, ട്രെഷറർ  സുന്ദരൻ പുളിമൂട്ടിൽ, എൻ എസ് എസ്  ഓഫീസർമാരായ ഡോ.രാജേഷ്, ദീപ്തി,  എന്നിവർ പ്രസംഗിച്ചു . എൻ എസ് എസ്  വാളന്റീയർ സുനീഷ് നന്ദി രേഖപെടുത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫുമ്മ വൈസ് പ്രസിഡന്റ് പ്രദീഷ് കുരുവിള ആദ്യ  രക്തദാനം ചെയ്തു കൊണ്ട് നടത്തിയ ക്യാമ്പിൽ അൻപത്തിരണ്ടോളം കുട്ടികൾ പങ്കെടുത്തതിൽ  ഇരുപത്തിനാലു കുട്ടികൾ രക്തദാനം ചെയ്തു.

Hot Topics

Related Articles