തൃശൂർ മെഡിക്കൽ കോളജിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ ; പിടിയിലായത് ഓർത്തോ വിഭാഗം ഡോക്ടർ

തൃശൂർ : മെഡിക്കൽ കോളജിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ . ഓർത്തോ വിഭാഗം ഡോക്ടറാണ് വിജിലൻസിന്റെ പിടിയിലായത്. 3000 രൂപ രോഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടർ ഐറി ഐസക്കിനെ വിജിലൻസ് സംഘം പിടികൂടിയത്. തൃശൂർ ഓട്ടുപാറയിലെ ക്ലിനിക്കിൽ വച്ചാണ് ഇയാൾ രോഗിയിൽ നിന്നും കൈക്കൂലി വാങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. തൃശൂർ വിജിലൻസ് ഡി വൈ എസ് പി ജീൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles