എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയനിൽ വിവാഹ പൂർവ കൗൺസിലിംഗ് 15 നും 16 നും

തിരുവല്ല: എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതീ യുവാക്കൾക്കുള്ള വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്‌സ് 15,16 തീയതികളിൽ യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കും.
കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളെ സമചിത്തതയോടെ അഭിമുഖീകരിച്ചു സന്തുഷ്ടജീവിതം നയിക്കുന്നതിന് പ്രാപ്തരാക്കുന്ന ഈ കോഴ്‌സിൽ അവിവാഹിതരായ യുവതീയുവാക്കളും നവദമ്പതികളും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ അറിയിച്ചു. മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്യാൻ യൂണിയൻ ഓഫീസുമായോ (0469 2700093), ഇ-മെയിൽ ([email protected]) മുഖേനയോ ബന്ധപ്പെടേണ്ടതാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.