ആലപ്പുഴ : എടത്വ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രിയോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം ഒക്ടോബര്‍ 15 ന് ആരംഭിച്ച് നവംബര്‍ 4 ന് സമാപിക്കും. ഒക്ടോബര്‍ 15 ന് രാവിലെ എട്ട് മണി മുതല്‍ സംഗീതാര്‍ച്ചന ആരംഭിക്കും. സംഗീതാരാധനക്ക് പുറമെ ഭരതനാട്യം, ഡാന്‍സ്, കഥകളി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കുത്ത്, ഉപകരണ സംഗീതം, തുടങ്ങി ക്ഷേത്രചാര കലകള്‍ അവതരിപ്പിക്കാവുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള പ്രഗത്ഭ സംഗീതഞ്ജരുടെ സംഗീതാരാധന നടക്കും.
ദീപാരാധനക്ക് ശേഷം നൃത്ത പരിപാടിയും ഉണ്ടായിരിക്കും. വിജയദശമി ദിവസമായ ഒക്ടോബര്‍ 24 ന് രാവിലെ വിദ്യാരഭം. സംഗീതാര്‍ച്ചനയിലും നൃത്ത പരിപാടിയിലും മറ്റ് ക്ഷേത്ര കലകളിലും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ക്ഷേത്ര ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ട് പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഫോണ്‍ നമ്പര്‍: 9188311000, 9847939240.