സംസ്ഥാനത്ത് ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണം തുടർക്കഥയാകുന്നു : നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് നേരെ അതിക്രമം

കോഴിക്കോട്: സംസ്ഥാനത്ത് ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണം തുടർക്കഥയാകുന്നു. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് ഇന്നലെ അർധരാത്രിയോടെ ഡ്യൂട്ടി ഡോക്ടർക്ക് നേരെ കയ്യേറ്റം ഉണ്ടായത്. ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയായിരുന്നു അതിക്രമം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Advertisements

പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഡോക്ടറോട് മരുന്ന് വേണമെന്ന് ആവശ്യപ്പെടുകയും തുടർന്നുണ്ടായ വാക്ക് തർക്കവും ആണ് കൈയേറ്റത്തിലേക്ക് കലാശിച്ചത്. ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമായും  വാക്ക് തർക്കം ഉണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിക്രമത്തിന് പിന്നിൽ വയനാട് സ്വദേശികളാണെന്നാണ് സംശയം. ഡോക്ടറുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി നാദാപുരം പൊലീസ് കേസെടുത്തു.

Hot Topics

Related Articles