കോട്ടയം : വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസ്സോസ്സിയേഷൻ (കെ.ജി.ഒ.എ) ജില്ലാ മാർച്ചും ,ധർണ്ണയും നടത്തി.രാവിലെ 11.30മണിക്ക് കോട്ടയം കളക്ട്രേറ്റിൽ നിന്നും ആരംഭിച്ച മാർച്ച് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മെെതാനിയിൽ അവസാനിച്ചു. തുടർന്ന് നടന്ന ധർണ്ണ കെ.ജി.ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.
എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി കെ.ആർ .അനിൽ കുമാർ,കേന്ദ്ര സർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി രാജേഷ് ഡി.മാന്നാത്ത് എന്നിവർ ധർണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പ്രവീൺ ,ജില്ലാ വെെസ് പ്രസിഡന്റുമാരായ കെ.ടി.സാജുമോൻ, ഡോ.ഷേർളി ദിവന്നി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി.എസ്.അജിമോൻ, ഡോ.ഷാനിഷ് ആന്റണി,ജില്ലാ വനിതാ കൺവീനർ ഇ.കെ.നമിത എന്നിവർ ജില്ലാ മാർച്ചിനും,ധർണ്ണയ്ക്കും നേത്യത്വം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്ജ് സ്വാഗതവും,കെ.ജി.ഒ.എ ജില്ലാ ട്രഷറർ എൻ.പി.പ്രമോദ് കുമാർ നന്ദിയും പറഞ്ഞു. ജനാധിപത്യവിരുദ്ധ
തൊഴിലാളി വിരുദ്ധ കേന്ദ്ര നയങ്ങൾക്കെതിരെ യോജിച്ച് അണിനിരക്കുക,കേരള സർക്കാരിന്റെ പുരോഗമന ജനപക്ഷ ബദലുകളെ ശക്തിപ്പെടുത്തുക,പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക,മുഴുവൻ ജീവനക്കാർക്കും നിർവ്വചിത പെൻഷൻ ഉറപ്പുവരുത്തുക,ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക,വർഗ്ഗീയ ഫാസിസത്തെ ചെറുക്കുക,ക്ഷാമബത്താ കുടിശ്ശിഖ അനുവദിക്കുക,വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രകടനം നടത്തിയത്.