13 ലക്ഷത്തോളം റബ്ബർ കർഷകരുടെ ആശങ്ക പരിഹരിക്കാൻ റബ്ബർബോർഡ് പ്രതിജ്ഞാബദ്ധമാണ് റബ്ബർ ബോർഡ് നിർത്തലാക്കില്ലന്ന് ബോർഡ് എക്സിക്യു്ട്ടീവ് അംഗം എൻ ഹരി

കോട്ടയം :  റബ്ബർ ബോർഡ് നിർത്തലാക്കില്ലന്ന് റബ്ബർബോർഡ് എക്സിക്യു്ട്ടീവ് അംഗം എൻ ഹരി.ബോർഡ് നിർത്തലക്കുമെന്നുള്ള പ്രചരണം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന ഇടതുപക്ഷ കോൺഗ്രസ് കൂട്ടുകെട്ടിന്റെ കിംവദന്തികൾ മാത്രമാണെന്ന് എൻ ഹരി അഭിപ്രായപ്പെട്ടു.

Advertisements

കേന്ദ്ര സർക്കാരിന്റെ റബ്ബർ ബിൽ മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുമെന്നും റബ്ബർബോർഡ് ആസ്ഥാനത്ത് വ്യാഴാഴ്ച വിളിച്ചിരിക്കുന്ന യോഗം ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിനാണ് എന്നുള്ള വ്യാജ പ്രചാരണം ശരിയല്ലെന്നും ഹരി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ ദാരിദ്ര ലഘൂകരണത്തിൽ പ്രധാന പങ്കുവഹിച്ചത് റബ്ബർ കർഷകരാണ്. ഈ  മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നരേന്ദ്ര മോദി സർക്കാർ കര്ഷകര്ക്കൊപ്പമുണ്ടെന്നും നീതി ആയോഗിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം കയറ്റുമതി -ഇറക്കുമതി കർഷക ക്ഷേമം കൃഷി വ്യാപ്തി കൃഷിക്കാർ നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നിവ പഠിച്ചു ബോർഡ് വഴി ശാശ്വത പരിഹാരം കാണുമെന്നും ഹരി പറഞ്ഞു.

 13 ലക്ഷം കൃഷിക്കാരുള്ളമേഖലയിൽ അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് വിവിധയിടങ്ങളിൽ റബ്ബർ ബോർഡ് യോഗം വിളിച്ചത് നീതി ആയോഗിന്റെയും വാണിജ്യ മന്ത്രാലയത്തിന്റെയും റിപ്പോർട്ടിലുള്ള നിലപാട് വിലയിരുത്തി കേന്ദ്ര സർക്കാർ ബോർഡ് പിരിച്ചു വിടുന്നതിനാണ് എന്ന് രാഷ്‌ടീയമായി കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിന് മാത്രമാണെന്ന് ഹരി പറഞ്ഞു.

1947 ൽ റബ്ബർ ആക്ട് നിലവിൽ വന്ന് പ്ലാറ്റിനം ജൂബിലിയിൽ എത്തിനിൽക്കുന്ന വേളയിൽ വ്യാവസായിക സൗഹൃദം സ്ഥാപിക്കുന്നതിനുള്ള നടപടികൾ മാത്രമാണ് ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്നും നാളുകൾക്കു മുൻപ് നീതി ആയോഗിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർ ഇന്ന് ബില്ലിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ബോർഡിന്റെ സ്വയംഭരണാവകാശം എടുത്തു കളയുന്നു എന്ന തരത്തിലും വ്യാജ പ്രചരണങ്ങൾ അഴിച്ചുവിട്ട് കർഷകർക്കിടയിൽ പുകമറ സൃഷ്ടിക്കുകയാണെന്നും എൻ ഹരി പറഞ്ഞു.

  കർഷകർക്ക് ഒരു ദോഷവും വരുന്ന രീതിയിലുള്ള ഒരു നടപടിക്രമങ്ങളും ഈ ബില്ലിൽ ഇല്ല ,  അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നും എൻ. ഹരി അഭിപ്രായപ്പെട്ടു..

റബ്ബർ അധിഷ്ഠിത ചെറുകിട വ്യവസായ യൂണിറ്റുകൾ സ്ഥാപിച്ച് കർഷകരുടെ ഉൽപ്പന്നങ്ങളെ കൂടുതൽ മൂല്യവർധിതമാക്കി മെച്ചപ്പെട്ട വില കർഷകരുടെ കൃഷിയിടത്തിൽ ലഭ്യമാക്കുക എന്നതും ഈ ബില്ലിന്റെ പ്രത്യേകതയാണ്. മാത്രമല്ല, നിലവിലെ റബ്ബർ ബോർഡ് അംഗങ്ങളുടെ എണ്ണം വിവിധ മേഖലയിലെ കൂടുതൽ പ്രതിനിധികളെ ഉൾപ്പെടുത്തി മുപ്പതംഗ ബോർഡാക്കി വിപുലീകരിക്കാൻ ഈ ബില്ലിൽ ശുപാർശ ചെയ്യുന്നതായി എൻ. ഹരി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.