ചിങ്ങവനം : നിരന്തരമായുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് നടത്തിയ പരിശ്രമങ്ങൾക്ക് പ്രതിക്ഷയേകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ഇടപെടൽ. ചിങ്ങവനം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുവാനും നിരന്തരം അപകടമുണ്ടാകുന്ന ഗോമതി കവലയിലെ ഡിവൈഡർ നവീകരിക്കുന്നതിനും എം.എൽ എ ഫണ്ടിൽ നിന്നും മതിയായ തുക അനുവദിക്കാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ . അറിയിച്ചു.
ദേശീയ പാതാ അതോറിറ്റിക്ക് പരാതി നൽകി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്കിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് എം.എൽ.എ യുടെ ഇടപെടൽ. കെ എസ് ടി. പി റോഡ് നിർമ്മാണ സമയത്ത് പുത്തൻ പാലം പ്രദേശത്ത് അശാസ്ത്രീയമായ നിർമ്മാണമാണ് അവിടുത്തെ നിരന്തരമായ അപകടങ്ങൾക്ക് കാരണം അത് പരിഹരിക്കാൻ ആ ഭാഗം വീതി കൂട്ടി ടാർ ചെയ്ത് നവീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെമിനാരിപ്പടി മുതൽ പുത്തൻ പാലം വരെ അപകട സൂചന ബോർഡ് സ്ഥാപിച്ച് വേഗ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ജില്ലാ കളക്ടർ ഇടപെട്ട് 108 ആംബുലൻസിന്റെ സേവനം ചിങ്ങവനത്തിന് ലഭ്യമാക്കാൻ ഉത്തരവ് ആയിട്ടും ആയത് നടപ്പായിട്ടില്ല. ഇത്തരം കാര്യങ്ങളിലും അടിയന്തര നടപടി കൈക്കൊള്ളണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ദിവാകരൻ, ജനറൽ സെക്രട്ടറി ജിമ്മി തോമസ് എന്നിവർ പറഞ്ഞു.