കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 13 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിലുള്ള കരിമാൻ കാവ്, മണലേൽ ഭാഗം, ഒളശ്ശ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൊട്ടാരംകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1മണി വരെയും പോട്ടച്ചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 6 വരെ വർക്ക് ഉള്ളതിനാൽ തഴക്കവയൽ, അഞ്ചുമല, കവണാർ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08: 30 മുതൽ 5:30 വരെ വാഴയ്ക്കൻ, കൊണ്ടാട് സ്കൂൾ, വളക്കാട്ടുക്കുന്ന്, ചിറകണ്ടം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിപറമ്പ്, ചാത്തൻപാറ, കൂവപൊയ്ക, ശാന്തിഗിരി , മാടപ്പാട്, മൂങ്ങാക്കുഴി, പുലിക്കുന്ന്, കാരിമല ട്രാൻസ്ഫോറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പാടി , കോണ്ടൂർ , ഏലംക്കുന്ന് പള്ളി , സദനം , മൈത്രി നഗർ , ഉറവ കമ്പനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 മണി വരെയും മനയ്ക്കച്ചിറ സോമിൽ , മനയ്ക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , കളരിയ്ക്കൽ ടവർ , തമിഴ് മൻട്രപം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി :പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുന്നു, തച്ചുകുന്നു എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കലങ്ങോല, സാബുമിൽ, വേദഗിരി, കെ എസ് ഇ, കോട്ടയം ടെസ്റ്റിൽസ്, വേദഗിരി പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വത്തിക്കാൻ ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ മഴുവഞ്ചേരി, പള്ളത്രമുക്ക്, എഫ്.എ. സി. റ്റി കടവ്, സാംസ്കാരികനിലയം, കൈരളി ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5.15 വരെ വൈദ്യുതി മുടങ്ങും.