അടൂരിൽ സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ചു : അനുജൻ അറസ്റ്റിൽ

അടൂർ : സഹോദരനെ വെട്ടിയ കേസിൽ അനുജൻ അറസ്റ്റിൽ. അടൂർ ചൂരക്കോട് രാജ് ഭവനിൽ ശ്രീരാജ്(34) ആണ് അറസ്റ്റിലായത്. സഹോദരൻ അനുരാജ്(35)നെയാണ് ശ്രീരാജ് വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയത്. അനുരാജിനെ പോലീസ് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. സഹോദരങ്ങൾ തമ്മിൽ വീട്ടിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് .

Advertisements

2009-ൽ അച്ഛൻ സദാശിവൻ പിള്ളയെയും, ഇദ്ദേഹത്തിൻ്റെ സുഹൃത്ത് പ്രസന്നകുമാറിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീരാജ്. മാതാവിനെ ദേഹോപദ്രവം ഏൽപ്പിച്ചതിന് 2021 ൽ ഇയാൾക്കെതിരെ അടൂർ പോലീസ് സ്റ്റേഷനിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ, എസ് ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles