വെള്ളപ്പൊക്കം വന്നിട്ടും പാഠം പഠിക്കാതെ കയ്യേറ്റക്കാർ : മീനച്ചിലാറ്റിൽ കയ്യേറ്റം രൂക്ഷം ; നാഗമ്പടം മുതൽ താഴത്തങ്ങാടി വരെ കയ്യേറി നിർമ്മിച്ചത് നിരവധി കെട്ടിടങ്ങൾ 

കോട്ടയം : നാടിനെ വിഴുങ്ങിയ വെള്ളപ്പൊക്കം പലത് കഴിഞ്ഞിട്ടും പാഠം പഠിക്കാതെ കയ്യേറ്റക്കാർ. മീനച്ചിലാറിന്റെ ഒരു വശം തിരിച്ച് പിടിക്കുമ്പോൾ മറുവശത്ത് കയ്യേറ്റം അതിരൂക്ഷമായി തുടരുകയാണ്. ഇല്ലിക്കൽ , താഴത്തങ്ങാടി , പാറപ്പാടം , പഴയ സെമിനാരി, ചുങ്കം എന്നിവിടങ്ങളിലാണ് വ്യാപകമായ കയ്യേറ്റം ഉള്ളത്. അധികൃതരുടെ ഒത്താശയോടെയാണ് പല സ്ഥലങ്ങളിലും വ്യാപകമായി അധികൃത കയ്യേറ്റം നടക്കുന്നത് എന്ന ആരോപണമാണ് ഉയരുന്നത്. ഇത്തരത്തിൽ മീനച്ചിലാർ കയ്യേറിയതിനെ തുടർന്നാണ് വ്യാപകമായി താഴത്തങ്ങാടി പ്രദേശത്ത് അതിരൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായതെന്നാണ് നാട്ടുകാർ വിലയിരുത്തുന്നത്. 

Advertisements

താഴത്തങ്ങാടി , പാറപ്പാടം പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യാപകമായി മീനച്ചിലാർ കയ്യേറി കെട്ടിടങ്ങൾ അടക്കം നിർമ്മിച്ചതായി ആരോപണം ഉണ്ട്. ഇത്തരത്തിൽ കയ്യേറിയ സ്ഥലങ്ങൾക്ക് എതിരെ പരാതി ഉയർന്നെങ്കിലും ഒരു ഘട്ടത്തിൽ പോലും ഈ പരാതി പരിഹരിക്കാനോ കയ്യേറ്റം ഒഴിപ്പിക്കാനോ നടപടി ഉണ്ടായിട്ടില്ല. ഇത് മൂലം നദി സുഗമമായി ഒഴുകാനുള്ള സാഹചര്യം പോലും ഉണ്ടായിട്ടില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് കൂടാതെ , പല സ്ഥലങ്ങളിലും കയ്യേറ്റം മൂലം മൺകെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതും നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്ന സ്ഥിതിയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇത്തരത്തിൽ മൺകൂന അടിഞ്ഞ് കൂടുന്നത് മൂലം ഒറ്റ മഴയിൽ പോലും മീനച്ചിലാറിന്റെ ഇരു കരകളെയും പ്രളയ ജലത്തിൽ മുക്കുകയാണ്. ഇത് സാധാരണക്കാരായ ആളുകൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. 

പല സ്ഥലങ്ങളിലും വീടുകളും കെട്ടിടങ്ങളും നിർമ്മിക്കാൻ ഒത്താശ ചെയ്യുന്നത് ഉദ്യോഗസ്ഥ സംഘം ആണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കാശും പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചാണ് ഇത്തരത്തിൽ കയ്യേറ്റം സാധിച്ച് എടുത്തതെന്ന ആരോപണമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ കയ്യേറ്റം ഒഴിപ്പിച്ച് സാധാരണക്കാരായ ആളുകളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കണമെന്നും മീനച്ചിലാറിന്റെ ഒഴുക്ക് സുഗമമായി നടക്കാൻ വഴി ഒരുക്കണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.