സില്‍വര്‍ലൈൻ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് ; പുതിയ നീക്കം സിപിഎം – ബിജെപി ഡീലെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം : സില്‍വര്‍ലൈൻ പദ്ധതി നടപ്പാക്കാനുള്ള പുതിയ നീക്കത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സില്‍വര്‍ലൈൻ പദ്ധതി നടപ്പാക്കാനായുള്ള പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തു വന്നു. മോദി-പിണറായി അവിശുദ്ധ ബന്ധത്തിന്റെ പാലമാണ് കെ വി തോമസെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

Advertisements

സില്‍വര്‍ ലൈൻ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്ത് മുന്നോട്ടു പോകാനൊരുങ്ങുകയാണ് നിലവിൽ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിര്‍ദേശത്തില്‍ കെ റെയില്‍ കോര്‍പറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിഐആര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷ.

Hot Topics

Related Articles