സുധാകരനെതിരായ ആരോപണം ; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്‌ പോലീസ് ; കെപിസിസി ആസ്ഥാനത്തെത്തി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പോക്‌സോ കേസില്‍ ഇരയുടെ മൊഴിയുണ്ടെന്ന ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്‌ പോലീസ്. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്റെ പരാതിയിലാണ് അന്വേഷണം.

Advertisements

അന്വേഷണത്തിന്റെ പ്രാഥമിക നടപടിയായി പ്രത്യേക അന്വേഷണ സംഘം ഇന്ന് കെപിസിസി ആസ്ഥാനത്തെത്തി പരാതിക്കാരനായ ടി യു രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി. ഡിജിപി നിയോഗിച്ച അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പിയാണ് ഇന്ദിരാഭവനിലെത്തി പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നതായി രാധാകൃഷ്ണന്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സണ്‍ മാവുങ്കല്‍ വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെടുത്തിയാണ് എം വി ഗോവിന്ദന്‍ കെ സുധാകരനെതിരെ ആരോപണം ഉന്നയിച്ചത്. മോന്‍സണ്‍ മാവുങ്കല്‍ കൃത്യം നടത്തുമ്പോള്‍ കെ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നെന്ന് അതിജീവിത ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയെന്നാണ് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞത്. ഇത് സംബന്ധിച്ച്‌ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഉടനെ സുധാകരനെ വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരായാണ് ടി യു രാധാകൃഷ്ണന്‍ പരാതി നല്‍കിയത്.

Hot Topics

Related Articles