കർക്കിടക വാവ് ബലിതർപ്പണത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ 

കുറവിലങ്ങാട് : കര്‍ക്കിടകത്തിലെ വാവ് ബലിതര്‍പ്പണത്തിനായി ഒരുങ്ങി ക്ഷേത്രങ്ങള്‍. ബലി തര്‍പ്പണത്തിനെത്തുന്ന വിശ്വാസികള്‍ക്കായുള്ള ക്രമീകരണങ്ങളും സജ്ജീകരണങ്ങളും മിക്ക ഇടങ്ങളിലും പൂര്ത്തിയായി കഴിഞ്ഞു. 17-ാം തിയതി പുലര്‍ച്ചെ 12 മണി മുതൽ ആണ് മിക്ക ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കും.

Advertisements

കര്‍ക്കിടകത്തിലെ കറുത്തവാവില്‍ബലി തര്‍പ്പണം നടത്തിആല്‍  ആത്മാക്കള്‍ക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.ദക്ഷിണകാശി വേദഗിരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ 17 ന് വെളുപ്പിന് 12 – .01 മുതൽ ആരംഭിക്കും തുടർന്ന് ക്ഷേത്രത്തിൽ പിത്ര്യപൂജകൾ . നമസ്ക്കാരം. കൂട്ട നമസ്ക്കാരം. സായുജ്യ പൂജ എന്നിവ നടക്കും. കുറവിലങ്ങാട് കളത്തൂർ അരുവിക്കൽ ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ചടങ്ങുകൾ പുലർച്ചേ 4 മണി മുതൽ ബ്രഹ്മശ്രീ മനോജ് ശർമ്മയുടെ മുഖ്യ കാർമ്മാകത്വത്തിൽ ആരംഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ക്ഷേത്രത്തിൽ തിലഹവനം നടക്കും. കാളികാവ് ശ്രീ ബാലസുബ്രമണ്യസ്വാമീ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ രാവിലെ 6 മുതൽ ആരംഭിക്കും. തുടർന്ന് പിത്രുതർപ്പണം . തിലഹോമം. നമസ്ക്കാരം തുടങ്ങിയ ചടങ്ങുകൾ നടക്കും. ഉഴവൂർ അരീക്കര ശ്രീ നാരായണ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ രാവിലെ 6 മുതൽ ആരംഭിക്കും. തുടർന്ന് പിത്ര്യബലി. പിത്രുപൂജ. തുടങ്ങിയ ചടങ്ങുകൾ നടക്കും. 

Hot Topics

Related Articles