കേരളത്തിന്റെ വികസനത്തിനായി ബിജെപിയെയും ഒപ്പം നിര്‍ത്തും ; എ കെ ബാലൻ

തിരുവനന്തപുരം : ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറില്‍ സംസ്ഥാന സര്‍ക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. ഇ. ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം പാര്‍ട്ടി ചര്‍ച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിര്‍ത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

ശ്രീധരന്‍റെ ബദല്‍ സിപിഎം – ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന കോണ്‍ഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു. മുൻപ് സിപിഎമ്മിന്റെ ബിജെപി ബന്ധം ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

Hot Topics

Related Articles