പാരീസ് : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസംഗത്തിനിടെ നാക്കുപിഴ.ഇന്ത്യന്‍ സമൂഹത്തെ കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്തപ്പോള്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയെ അദ്ദേഹം പ്രശംസിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ എംബാപ്പെയുടെ പേര് പ്രധാനമന്ത്രി തെറ്റിച്ച് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കിലിയന്‍ മാപ്പേ എന്നാണ് മോദി അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചത്.
ഇതിന്റെ വീഡിയോ ഗോള്‍ ഇന്ത്യ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഇത് വൈറലാവുകയും ചെയ്തു. നിരവധി പേര്‍ ട്വിറ്ററിലൂടെ പരാമര്‍ശത്തിലുള്ള തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പ്രസംഗത്തില്‍ എംബാപ്പെയെ വാനോളമാണ് മോദി പ്രശംസിച്ചത്. ഫ്രാന്‍സിലുള്ളതിനേക്കാള്‍ പ്രശസ്തനാണ് എംബാപ്പെ ഇന്ത്യയില്‍ എന്ന് മോദി പറഞ്ഞു. നിലവില്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനാണ് അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റാണ് എംബാപ്പെ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം എംബാപ്പെ ഫ്രാന്‍സിലെ സുപ്രധാന ക്ലബായ പിഎസ്ജിയില്‍ പടിയിറങ്ങാന്‍ പോവുകയാണ്. 2024ഓടെ ക്ലബില്‍ നിന്ന് പടിയിറങ്ങുമെന്നും എംബാപ്പെ അറിയിച്ചിരുന്നു. പിഎസ്ജിയുമായുള്ള കരാറില്‍ താരത്തിന് ചില പ്രശ്‌നങ്ങളുണ്ട്. കരാര്‍ അവസാനിച്ച ശേഷവും അടുത്ത ഒരു വര്‍ഷത്തേക്ക് എംബാപ്പെയെ ക്ലബില്‍ നിലനിര്‍ത്താനായിരുന്നു പിഎസ്ജി പദ്ധതിയിട്ടിരുന്നത്.എന്നാല്‍ ടീം മാനേജ്‌മെന്റിനെ കത്തെഴുതി അറിയിക്കുകയായിരുന്നു എംബാപ്പെ.