തിരുവനന്തപുരം : ദിവസം കൂടുംതോറും റോക്കറ്റ് കണക്കെയാണ് പച്ചക്കറിവില കൂടുന്നത്. തക്കാളിയുടെ കാര്യം പറയുകയും വേണ്ട. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യത്ത് വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും , വരും ആഴ്ചകളില്‍ തക്കാളി കിലോയ്ക്ക് 300 രൂപ വരെ എത്തുമെന്നും കാര്‍ഷിക വിദഗ്ധര്‍ പറയുന്നു. രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ ഉല്‍പാദനത്തെയും, ലഭ്യതയെയും മോശമായി ബാധിക്കുമെന്നും, ഇത് വില ഉയരാൻ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
വിലക്കയറ്റത്തിന്റെ പ്രശ്നം കുറച്ചുകാലം കൂടി തുടരുമെന്നും, വില സ്ഥിരത കൈവരിക്കുന്നതിന് കുറഞ്ഞത് 2 മാസമെങ്കിലും വേണ്ടിവരുമെന്നും നാഷണല്‍ കമ്മോഡിറ്റീസ് മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് (എൻസിഎംഎല്‍) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജയ്ഗുപ്ത പറഞ്ഞു. കനത്ത മഴ തുടരുന്നതിനാല്‍ കൃഷിയിറക്കുന്നതിനും, മറ്റും പലവിധ തടസ്സങ്ങളുണ്ടെന്നും,മഴക്കെടുതിയില്‍ പുതിയ പ്ലാന്റേഷൻ നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂണില്‍ കിലോയ്ക്ക് 40 രൂപയായിരുന്ന തക്കാളി വില ജൂലൈ ആദ്യവാരത്തോടെ കിലോയ്ക്ക് 100 രൂപയായി ഉയര്‍ന്നു. കനത്ത മഴയെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിതരണത്തെ ബാധിച്ചതോടെ, ചിലയിടങ്ങളില്‍ വില 200 രൂപയായും ഉയര്‍ന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം രാജ്യത്ത് തക്കാളിയുടെ വിലയില്‍ 300 ശതമാനത്തിലേറെ വര്‍ധനവാണുണ്ടായിരിക്കുന്നത്
ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഒഡീഷ, ബിഹാര്‍, ഛത്തീസ്ഗഡ്, തെലങ്കാന, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തക്കാളി പ്രധാനമായും കൃഷി ചെയ്യുന്നത്.