റാന്നി കാവനാൽ ജംഗ്ഷനിലെ സൗരോർജ വിളക്കിന്റെ ബാറ്ററി മോഷണം : രണ്ടുപേരെ പോലീസ് പിന്തുടർന്ന് എത്തി പിടികൂടി

റാന്നി : കാവനാൽ ജംക്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള മിനി സൗരോർജ പൊക്കവിളക്കിലെ ബാറ്ററി മോഷ്ടിച്ച 2 പേരെ പിന്തുടർന്നെത്തി പൊലീസ് പിടികൂടി. സീതത്തോട് വലിയകാലായിൽ ബിനുകുമാർ (44), മലയാലപ്പുഴ നഗരൂർ വീട്ടിൽ മോഹനൻ (56) എന്നിവരെയാണ് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ വി.ആർ.അശ്വതി, ഇൻസ്പെക്ടർ യു.രാജീവ്കുമാർ എന്നിവരുടെ സമയോചിതമായ ഇടപെടലിൽ മിനിറ്റുകൾക്കുള്ളിൽ കുടുക്കിയത്.

Advertisements

ഉച്ച കഴിഞ്ഞ ഒന്നരയോടെയാണ് സംഭവം. മോഷ്ടിച്ച ബാറ്ററിയുമായി 2 പേർ ബൈക്കിലും സ്കൂട്ടറിലുമായി മാമ്പാറ ഭാഗത്തേക്കു പോയതായി ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചു. ഉടനെ തന്നെ പൊലീസ് അന്വേഷണത്തിനിറങ്ങി. പറഞ്ഞറിഞ്ഞ ലക്ഷണങ്ങളുള്ള 2 പേരെ മാടമൺ ഭാഗത്തുവച്ച് പൊലീസ് കണ്ടു. ബൈക്ക് യാത്രക്കാരെ തടഞ്ഞു നിർ‌ത്തി വിവരം തിരക്കിയപ്പോൾ സ്കൂട്ടർ യാത്രക്കാരൻ തിരികെ പെരുനാട് ഭാഗത്തേക്കു പോയി. ബൈക്കിലെത്തിയ മോഹനൻ മോഷണം നടത്തിയെന്ന് സമ്മതിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.