നാലമ്പല ദർശനത്തിനൊരുങ്ങി രാമപുരത്തെ ക്ഷേത്രങ്ങൾ 

രാമപുരം : കുളിച്ചീറനണിഞ്ഞ് കൈതൊഴുതു നിൽക്കുന്ന പ്രകൃതി. ദർശനപുണ്യം പകർന്ന് ക്ഷേത്രങ്ങൾ. കർക്കടകത്തിലെ നാലമ്പല ദർശനത്തിനു രാമപുരം ഗ്രാമം ഒരുങ്ങി. കണ്ണിനും മനസ്സിനും കുളിർമ പകരാൻ എങ്ങും പച്ചപ്പണിഞ്ഞ് ഒരു ദേശം മുഴുവൻ ഒരുങ്ങിയിരിക്കുന്ന സുന്ദരദൃശ്യം. മനതാരിൽ ദേവചൈതന്യവും കണ്ണിമകളിൽ പ്രകൃതി സൗന്ദര്യവും നിറയുന്ന അനുഭവം. 

Advertisements

ഒരു പഞ്ചായത്തിലെ നാലു ഗ്രാമങ്ങളിൽ ശരാശരി മൂന്നു കിലോമീറ്റർ ചുറ്റളവിൽ, ദശരഥ പുത്രന്മാരായ ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെ പേരിലുള്ള ക്ഷേത്രങ്ങൾ.സകലദുരിത ഹരണത്തിന് ഭക്തർ 17 മുതൽ ഇവിടേക്ക് ഒഴുകിയെത്തും.  ഓഗസ്റ്റ് 16വരെയാണ് ദർശനകാലം. സങ്കടങ്ങളുടെ അറുതിക്കായി നാലമ്പലങ്ങളിലും ദർശനം നടത്താൻ എത്തുന്ന ഭക്തർക്ക് സൗകര്യങ്ങളൊരുക്കി ക്ഷേത്രങ്ങളും സജ്ജമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ  വിപുലമായ ഒരുക്കമാണു നടക്കുന്നത്. രാമപുരം ശ്രീരാമക്ഷേത്രത്തിൽ തുടങ്ങി മൂന്നിടങ്ങളിലും ദർശനം നടത്തി തിരികെ അവിടെ എത്തുമ്പോഴാണ് നാലമ്പല ദർശനം പൂർണമാകുക. നാലമ്പലത്തിലേക്ക് എത്താൻ.

കോട്ടയത്തുനിന്ന് ഏറ്റുമാനൂർ – കുറവിലങ്ങാട് – കുര്യനാട് – ഉഴവൂർ വഴിയോ പാലായിലെത്തിയോ രാമപുരത്ത് എത്താം. വടക്കൻ മേഖലയിൽ നിന്നുള്ളവർക്കു കൂത്താട്ടുകുളത്ത് ഇറങ്ങി 10 കിലോമീറ്റർ സഞ്ചരിച്ചും കിഴക്കൻ മേഖലയിൽനിന്നുള്ള തീർഥാടകർക്ക് കാഞ്ഞിരപ്പള്ളി – പൊൻകുന്നം – പാലാ വഴിയും രാമപുരത്തേക്ക് എത്താം. ഇടുക്കി, തൊടുപുഴ ഭാഗത്തുള്ളവർക്കു പാലാ റൂട്ടിൽ കുറിഞ്ഞി ജംക്‌ഷനിൽ നിന്നു തിരിഞ്ഞും രാമപുരത്ത് എത്താം. ബസിൽ വരുന്നവർക്കായി രാമപുരത്തു നിന്നു മറ്റു ക്ഷേത്രങ്ങളിലേക്ക് ഓട്ടോ – ടാക്സി വാഹനങ്ങൾ ലഭിക്കും

Hot Topics

Related Articles