കൂട്ടിക്കൽ കൊക്കയർ പ്രളയ ബാധിതർക്കായി  പുഞ്ചവയലിൽ സേവാഭാരതി നിർമ്മിച്ചു നൽകുന്ന നാലാമത് വീടിന്റെ താക്കോൽ ദാനം നടത്തി 

കൂട്ടിക്കൽ : കൊക്കയർ പ്രളയ ബാധിതർക്കായി കുഴിക്കൽ പ്ലാക്കൽ സി ബി സോമൻ, സരോജിനി ടീച്ചർ ദമ്പതികൾ ഭൂദാനം ചെയ്ത പുഞ്ചവയൽ  സ്ഥലത്തു സേവാഭാരതി നിർമ്മിച്ചു നൽകുന്ന നാലാമത് വീടിന്റെ താക്കോൽ ദാനം, സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ ഇ പി കൃഷ്ണൻ നമ്പൂതിരി , രാഷ്ട്രീയ സ്വയംസേവക് സംഘം വിഭാഗ് സംഘചാലക്  പി പി ഗോപിയും ചേർന്ന് നടത്തി. യോഗത്തിൽ ഭൂദാനം ചെയ്ത  സി ബി സോമൻ , സരോജിനി ടീച്ചർ ദമ്പതികളെ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ ഇ പി കൃഷ്ണൻ നമ്പൂതിരി പൊന്നാടയണിയിച്ചു ആദരിച്ചു.

Advertisements

സേവാസന്ദേശം നൽകിയ രാഷ്ട്രീയ സ്വയംസേവക് സംഘം വിഭാഗ് കാര്യവാഹ്  ആർ സാനു,  സി ബി സോമൻ, സരോജിനി ദമ്പതിമാരുടെ പ്രവൃത്തിയെ അനുമോദിച്ചു, എല്ലാം അടുക്കിപ്പിടിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കാൻ തയ്യാറായ ഇവരുടെ പ്രവൃത്തി മറ്റുള്ളവർക്കു പ്രേരകദായകമാണ്, ഇതുപോലെയുള്ള സുമനസ്സുകളുടെ സഹായത്താൽ ആണ് സേവാഭാരതിയുടെ പ്രവർത്തനം മുന്നോട്ടു പോകുന്നത് എന്നും അദ്ദേഹത്തിന്റെ സേവാ സന്ദേശത്തിൽ സൂചിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രെട്ടറി രാജീവ്, പുതിയ വീടിന്റെ ഗൃഹനാഥന് ഉപഹാരം നൽകുകയും, മുതിർന്ന രാഷ്ട്രീയ സ്വയംസേവക് സംഘം  പ്രചാരക് ഗോവിന്ദൻകുട്ടി പ്രകൃതി സംരക്ഷണത്തെ അനുസ്മരിപ്പിച്ചു കൊണ്ട് ദേവ വൃക്ഷമായ ഒരു കൂവളത്തിന്റെ തൈയ് നടുകയും ചെയ്തു ചടങ്ങിൽ വിഭാഗ് കാര്യവാഹക് ജി സജീവ് വിഭാഗ്‌ സേവാപ്രമുഖ് ആർ രാജേഷ് ബി ജെ പി മധ്യമേഖല പ്രസിഡന്റ് എൻ ഹരി. ജില്ലാ കാര്യവാഹക് രതീഷ് എന്നിവർ പങ്കേടുത്തു

Hot Topics

Related Articles