കോഴിക്കോട് : വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ.പി സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കാനൊരുങ്ങുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.അതാത് വിഭാഗങ്ങള്‍ തന്നെയാണ് സമത്വത്തിനായുള്ള കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഏക സിവില്‍കോഡില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ഏക സിവില്‍കോഡില്‍ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്നാണ് നടക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നതിനായാണ് യെച്ചൂരി കോഴിക്കോട്ടേക്ക് എത്തിയത്. യെച്ചൂരിയാണ് സെമിനാറിന്റെ ഉദ്ഘാടകൻ. അതേസമയം, കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയ പ്രഖ്യാപനത്തോടെ തന്നെ സെമിനാറിന്റെ രാഷ്ട്രീയ അജണ്ട മറനീക്കിയിരുന്നു. വിഷയത്തില്‍ വ്യക്തമായ നിലപാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്ഗ്രസിനെമാറ്റിനിര്ത്തിയതെങ്കില് വ്യക്തിനിയമങ്ങളില്‍ സി.പി.എമ്മിന്റെ വ്യക്തത എന്താണെന്ന മറുചോദ്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് നേരിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി.പി.എം താത്ത്വികാചാര്യൻ ഇ.എം.എസ് നമ്പൂതിരിപ്പാട് അടക്കം എടുത്ത ശരീഅത്ത് വിരുദ്ധ നിലപാടുകളും കോണ്‍ഗ്രസ് ഉയര്‍ത്തി.
പ്രതിരോധത്തിലായ സി.പി.എം, യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ച് രാഷ്ട്രീയ അജണ്ടകള്‍ക്ക് നിറം പകര്‍ന്നു. പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിലുള്ള അനിശ്ചിതത്വം ലീഗിനകത്ത് വിമര്ശനങ്ങളുയര്ത്തിയപ്പോള് പാണക്കാട്ട് അടിയന്തര നേതൃയോഗം ചേര്‍ന്ന്, സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.