കോട്ടയം: ഏറ്റുമാനൂർ മണ്ഡലത്തിന്റെ വികസനപദ്ധതികളുടെ പൂർത്തീകരണം വിശദീകരിക്കുന്നതിനും അവശേഷിക്കുന്നവയുടെ പൂർത്തീകരണത്തിന് മാർഗരേഖ രൂപപ്പെടുത്തുന്നതിനുമായി നിയമസഭ
മണ്ഡലം വികസന ശിൽപശാല തിങ്കളാഴ്ച്ച അതിരമ്പുഴയിൽ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരമ്പുഴ സെന്റ്മേരീസ് ചർച്ച് പാരീഷ് ഹാളിൽ നടക്കുന്ന വികസന ശിൽപശാല മുൻ ധനകാര്യവകുപ്പു മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
തോമസ് ചാഴികാടൻ എം.പി. അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മണ്ഡലത്തിൽ രണ്ടുവർഷം നടന്ന വികസപ്രവർത്തനങ്ങൾ സംബന്ധിച്ച വികസന റിപ്പോർട്ട് വൈക്കം വിശ്വൻ പ്രകാശം ചെയ്യും.
ശിൽപശാലയിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വികസനറിപ്പോർട്ട് അവതരിപ്പിക്കും. ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച റിപ്പോർട്ട് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ: സി.ടി. അരവിന്ദകുമാറും ആരോഗ്യമേഖല സംബന്ധിച്ച റിപ്പോർട്ട് കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ: ടി.കെ. ജയകുമാറും ടൂറിസം മേഖല സംബന്ധിച്ച റിപ്പോർട്ട് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാറും ശിൽപശാലയിൽ അവതരിപ്പിക്കും.
മുൻ എം.എൽ.എ. അഡ്വ: കെ. സുരേഷ് കുറുപ്പ്, കോട്ടയം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ: എസ്. ശങ്കർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പടികര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, സി.പി.ഐ. ജില്ലാ സ്രെക്രട്ടറിഅഡ്വ: വി.ബി. ബിനു, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജോറോയി പൊന്നാറ്റിൽ, മഹേഷ് രാഘവൻ, ജോസ് ഇടവഴിക്കൻ, ലതിക സുഭാഷ്, രാജീവ് നെല്ലിക്കുന്നേൽ, പി.സി. പൈലോ, അബ്ദുൾ സമദ്, ഷാജി ഫിലിപ്പ്, മാന്നാനം കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി എന്നിവർ പ്രസംഗിക്കും. കെ.എൻ. വേണുഗോപാൽ സ്വാഗതവും ബാബു ജോർജ് നന്ദിയും രേഖപ്പെടുത്തും.
2021 ജൂലൈ 17 ന് നടന്ന വികസനശില്പശാലയിൽ രൂപപ്പെടുത്തിയ വികസന പദ്ധതിക്ക് അനുസരിച്ചാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ രൂപീകരിച്ചത്. അതിൽ ഭൂരിപക്ഷവും പൂർത്തിയാക്കിയാണ് വിലയിരുത്തൽ യോഗവും പുതിയ വികസന കാഴ്പ്പാട് രൂപീകരിക്കുന്നതിനു വേണ്ടിയുള്ള രണ്ടാം വികസന ശില്പശാലയും നടക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് മണ്ഡലത്തിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളുമായി ചർച്ച നടത്തുന്നത്.