ന്യൂസ് ഡെസ്ക് : ബിജെപിയില്‍ ചേര്‍ന്നത് വളരെ വ്യക്തമായ ധാരണയോടെയാണെന്ന് നടന് ദേവന്. രണ്ട് തവണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒരു തവണ ആര് എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.2021ല്‍ കേരളം ബി ജെ പി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞിരുന്നതായും അത് നടക്കില്ലെന്ന് അന്ന് തന്നെ താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ദേവന് പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാകണമെങ്കില് എന്താണ് ചെയ്യേണ്ടത് എന്ന കാര്യം ധരിപ്പിച്ചിരുന്നു. തനിക്ക് ചില സ്വപ്നങ്ങളുണ്ട്. അത് ബി ജെ പിയില്‍ നിന്ന് സാധിക്കുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ പ്രവര്‍ത്തിക്കാന്‍ ശക്തമായ ഒരു പദവി വേണമെന്നും നടൻ പറഞ്ഞു. ബിജെപിയില്‍ ഒരു സിനിമാ നടന് മാത്രമാണ് താനിപ്പോള്‍. അത് പോരെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപിയില്‍ ചേര്‍ന്നത് കൃത്യമായി ആലോചിച്ച് എടുത്ത തീരുമാനമാണ്. വെറുതെ എടുത്ത് ചാടി ചേര്‍ന്നതല്ല. കേരളത്തില്‍ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ കേരള പീപ്പിള്‍സ് പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് ബോധ്യമായ സാഹചര്യത്തിലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസുമില്ല, ബിജെപിയുമില്ലെന്നും ദേവന് പറഞ്ഞു.
അമിത് ഷായുമായി രണ്ടു തവണ ചര്‍ച്ച നടത്തി. 2016ല്‍ തിരുവനന്തപുരത്തും 2021 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ചും. എന്നെ ഒരു സിനാമാക്കാരനായിട്ടല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായി കാണണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ മാത്രമേ ഞാന്‍ പറയുന്നത് മനസ്സിലാകൂ എന്നും പറഞ്ഞു. ഡല്‍ഹിയില്‍ 15 മിനുട്ട് നടത്തിയ ചര്‍ച്ചയില്‍ തന്റെ നിലപാടുകള്‍ വിശദീകരിച്ചു. അദ്ദേഹം എനിക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു.
2016ല്‍ കുമ്മനം രാജശേഖരന് മുന്‍കൈയ്യെടുത്താണ് തിരുവനന്തപുരത്ത് വച്ച് അമിത് ഷായെ കണ്ടത്. കെപിപിയെ എന്‍ഡിഎയില്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച. 2021ല്‍ കേരളത്തില്‍ ബിജെപി ഭരണം പിടിക്കുമെന്ന് അന്ന് അമിത് ഷാ പറഞ്ഞു. അത് സാധിക്കില്ല, ഇത് പറയുന്നതില്‍ എനിക്ക് വിഷമമുണ്ടെങ്കിലും അതാണ് യാഥാര്‍ത്ഥ്യമെന്ന് പറഞ്ഞു. അത് കേട്ട അദ്ദേഹം ഷോക്കായി.
17 വര്‍ഷം സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ് ഞാന്‍. മലയാളിയുടെ മനസ് എനിക്കറിയാം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബി ജെ പിയും ആര് എസ് എസും അപകടകാരികളാണ് എന്ന ഭയമുണ്ട്. ഇവിടെ ഹിന്ദുക്കളില്‍ പോലും ആ ഭയമുണ്ട്. അത് മാറ്റിയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ബിജെപി പ്രവര്‍ത്തനം ശക്തമാക്കണമെന്നും ദേവന് പറഞ്ഞു.