തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായി സിപിഎം നടത്തുന്ന സെമിനാറില്‍ നിന്നും വിട്ടു നിന്നതിൽ പ്രതികരിച്ച് ഇ.പി ജയരാജന്. കോഴിക്കോട് താൻ പങ്കെടുക്കേണ്ട പരിപാടി ആയിരുന്നില്ല. ഇടതു മുന്നണിയുടെ പരിപാടി ആയിരുന്നില്ല അത്. കൺവീനർ പങ്കെടുക്കേണ്ട ഒരു നിലയും ആ പരിപാടിക്ക് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരും വിളിച്ചിട്ടല്ല വരുന്നത് എന്നൊക്കെ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ കുറിച്ച് അറിയില്ല. ഒരു പരിഭവവും തനിക്ക് ഇല്ല എന്നു പറയാന്‍ താനും മനുഷ്യനല്ലേയെന്ന് അദ്ദേഹം ചോദിച്ചു. താനും കൂടി ചേർന്നതാണ് നേതൃത്വം. വിമർശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് ഞാൻ ഉയർന്നിട്ടുണ്ടാവില്ല.
മാധ്യമങ്ങളാണ് ഓരോ വിവാദവും ഉണ്ടാക്കുന്നത്. സെമിനാറിൽ താൻ പങ്കെടുക്കണമെന്ന് നേതൃത്വം നിശ്ചയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടതു മുന്നണി ആവശ്യത്തിന് 22 ന് യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ ആണ്. സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല. തിരുവനന്തപുരത്ത് പോകുമ്പോൾ എല്ലാം മുഖ്യമന്ത്രിയെ കാണാറുണ്ട്. താൻ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.