തിരുവനന്തപുരം: ബാലരാമപുരം മംഗലത്തുകോണത്ത് വീടിന് പുറത്ത് കളിച്ച്കൊണ്ട് നിന്ന രണ്ടു വയസുകാരനെ തെരുവുനായ ആക്രമിച്ചു. പുത്തൻകാനം വിദ്യഭവനിൽ ദീപു- വിദ്യ ദമ്പതികളുടെ മകൻ ദക്ഷിതിനാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ അമ്മുമ്മക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.
വയറിലും ചുമലിലുമടക്കം നായയുടെ കടിയേറ്റ കുട്ടിയെ ഉടനെ തന്നെ ബാലരാമപുരത്ത് വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതേ സമയം, നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. കടിയേറ്റവർക്ക് ഇന്നലെ തന്നെ വാക്സിനുൾപ്പെടെ ചികിത്സ നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ വെങ്ങാനൂർ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാൻ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ വിശദമാക്കി.