തൃശൂരിൽ 12 കാരനായ മകനെ മദ്യപിച്ചെത്തിയ പിതാവ് കഴുത്തിന് വെട്ടി

തൃശൂർ: തൃശൂർ പനമ്പിള്ളിയിൽ മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ചു. രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വാനത്ത് വീട്ടിൽ പ്രഭാതാണ്  മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല.

Advertisements

പിതാവിനെതിരെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ പോക്സോ കേസടക്കം ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മാതാവിന്‍റെയും മൊഴിയെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Hot Topics

Related Articles