കുറിച്ചി : ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ് ആതുരാശ്രമം സന്ദർശിച്ചു. ആതുരസേവാ സംഘം ഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു. സ്വാമിജി രചിച്ച പുസ്തകങ്ങൾ അദ്ദേഹം ഏറ്റു വാങ്ങി. അദ്ദേഹം രചിച്ച പുസ്തകങ്ങളും ബംഗാളിൽ നിന്നുള്ള മധുരപലഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. മാനവസേവ മാധവസേവയാക്കിയ കർമ്മയോഗിയും രാജയോഗിയുമായിരുന്നു സ്വാമിജിയെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി ആതുര ദാസിന്റെ പൂർണ്ണകായപ്രതിമയ്ക്ക് മുന്നിൽ ദീപം തെളിയിച്ച അദ്ദേഹം സ്വാമിജിയുടെ സമാധി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
ജോബ് മൈക്കിൽ എം. എൽ. എ, കെ. എസ്.എഫ്.ഡി. സി. ചെയർ പേഴ്സൺ ലതിക സുഭാഷ്, ഡോ. കെ. ആർ. ജനാർദ്ധനൻ നായർ, ഡോ. കെ. സി. മുരളീധരൻ ഹോമിയോ കോളേജ് പ്രിൻസിപ്പാൾ ഡോ. സി. ബിന്ദു കുമാരി, എം. എസ്. പദ്മനാഭൻ, ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ്, സ്വാമി പരമാനന്ദ തീർത്ഥ, സ്വാമി ശിവാനന്ദ തീർത്ഥ തുടങ്ങിയവർ സംസാരിച്ചു.
ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ് ആതുരാശ്രമം സന്ദർശിച്ചു
Advertisements