പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മടങ്ങവെ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു ; അപകടത്തിൽ മൂന്ന്  പൊലീസുകാർ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി മടങ്ങുന്നതിനിടെ പൊലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു.  അപകടത്തിൽ മൂന്ന്  പൊലീസുകാർ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 3.30 ഓടെ കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയ്യറ്ററിന് സമീപത്താണ് അപകടം നടന്നത്.

Advertisements

ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ ഇന്നോവ ഡ്രൈവറെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. കട്ടര്‍ ഉപയോഗിച്ച് കാര്‍ കട്ട് ചെയ്താണ് ഡ്രൈവറെ പുറത്തെടുത്തത്.

Hot Topics

Related Articles