ഡല്‍ഹി : പ്രളയത്തില്‍ വിറങ്ങലിച്ച ഡല്‍ഹി ശാന്തമാകുന്നു. പ്രധാന പാതകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. അതേസമയം പ്രളയം ബാധിച്ച ആറു ജില്ലകളിലെ സ്കൂളുകള്‍ക്ക് ഈ മാസം 18 വരെ അവധി നീട്ടി.ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി യമുന നദിയിലെ ജലനിരപ്പ് താഴ്ന്നു . ജലനിരപ്പ് 205 മീറ്ററിലെത്തി. രാജ്ഘട്ട്, ഐടി ഒ, യമുന വിഹാര്‍, ഐ എസ് ബി ടി ബസ് ടെര്‍മിനല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.
ഗതാഗത കുരുക്കും കുടിവെള്ള ക്ഷാമവും രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് മുതല്‍ സര്‍കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാകും. അതെ സമയം പ്രളയം ബാധിച്ച ആറു ജില്ലകളിലെ സ്കൂളുകള്‍ക്ക് ഈ മാസം 18 വരെ അവധി പ്രഖ്യാപിച്ചു. വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രളയബാധിതര്‍ക്ക് പതിനായിരം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രളയ ഭീതി ഒഴിയുമ്ബോഴും എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകുമെന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഇതിനിടെ യമുനയെ ചൊല്ലിയുള്ള എ.എ.പി – ബി.ജെ.പി പോര് രൂക്ഷം.ഡല്‍ഹി സര്‍ക്കാര്‍ അവരുടെ പരാജയം മറയ്ക്കാൻ ഹരിയാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും നുണ പ്രചരിപ്പിക്കുകയാണെനും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.അതേസമയം ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.