കടുത്ത നിലപാടുമായി ബിജു പ്രഭാകർ : കരുതലോടെ യൂണിയനുകൾ ; കെഎസ്ആർടിസിയിൽ തർക്കം രൂക്ഷമാകുന്നു 

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും കെഎസ്‌ആര്‍ടിസി സിഎംഡിയുടെ കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടി വന്നതോടെ കരുതലോടെ പ്രതികരിക്കാൻ ട്രേഡ് യൂണിയനുകള്‍. പ്രത്യേക ലക്ഷ്യം വച്ചാണ് സിഎംഡി ബിജു പ്രഭാകറിന്റെ നീക്കമെന്നും കാര്യങ്ങള്‍ സസൂഷ്മം നിരീക്ഷിച്ച ശേഷം മാത്രം പ്രതികരിച്ചാല്‍ മതിയെന്നുമാണ് യൂണിയനുകളുടെ തീരുമാനം. അതേസമയം, ട്രേഡ് യൂണിയനുകള്‍ക്കെതിരെയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജു പ്രഭാകര്‍.

Advertisements

ബിജു പ്രഭാകറിന്‍റെ മൂന്നാമത്തെ ഫേസ്ബുക്ക് വീഡിയോ ഇന്ന് വൈകുന്നേരം 3 മണിക്ക് പുറത്ത് വരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.ജീവനക്കാരില്‍ ഒരു വിഭാഗം മാഹിയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ്സില്‍ മദ്യം കടത്തുന്നവരാണ് എന്നും നാഗര്‍കോവില്‍ നിന്ന് അരി കടത്തുന്നവരാണ് എന്നും ഇന്നലെ സിഎംഡി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം പ്രതിസന്ധിയിലായ ശമ്ബള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ എങ്ങും എത്തിയിട്ടില്ല. രണ്ടാം ഗഡു ശമ്ബളം നീളുന്നതിനൊപ്പം ഓണം അലവൻസ് ഉള്‍പ്പെടെ മുടങ്ങും എന്ന സ്ഥിതിയിലാണ് നിലവില്‍ കാര്യങ്ങള്‍ ഉള്ളത്.

Hot Topics

Related Articles