തിരുവനന്തപുരം : 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സിനിമകളുടെ എണ്ണം കൂടുതലായതിനാല്‍ ത്രിതല ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുക.
എഴുത്തുകാരായ വിജെ ജയിംസ്, ഡോ. കെഎം ഷീബ, കലാസംവിധായകന്‍ റോയ് പി തോമസ് എന്നിവരുള്‍പ്പെടുന്ന ഒന്നാം സമിതിയില്‍ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയര്‍മാന്‍. സംവിധായകന്‍ കെഎം മധുസൂദനന്‍ ചെയര്‍മാനായ രണ്ടാം സമിതിയില്‍ നിര്‍മാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാന്‍, വിനോദ് സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഛായാഗ്രാഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി. യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെന്‍സി ഗ്രിഗറി എന്നിവരും ഉപസമിതി ചെയര്‍മാന്‍മാരും ഉള്‍പ്പെടുന്നു.
ഇത്തവണ മല്‍സരിക്കുന്ന സിനിമകളില്‍ 77 വീതം ചിത്രങ്ങള്‍ നേമംപുഷ്പരാജും കെഎം മധുസൂദനനും അധ്യക്ഷന്മാരായ പ്രാഥമിക വിധിനിര്‍ണയ സമിതി കാണും. ഇതില്‍ നിന്ന് 30 ശതമാനം ചിത്രങ്ങളാകും അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് വിടുക.