മുതലപ്പൊഴിയില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കും ; മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കും ; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനു ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ജൂലൈ 10 ന് മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ടു മരിച്ച നാലു മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements

അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കാൻ ചേര്‍ന്ന മന്ത്രിതല യോഗത്തിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ചു മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച്‌ അദാനി പോര്‍ട്ടുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖത്തെ കല്ലും മണ്ണും നീക്കം ചെയ്ത് ബേസിനിലും ചാനലിലും പൊഴിയിലും കരാര്‍ പ്രകാരമുള്ള ശരിയായ ആഴം ഉറപ്പാക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.

Hot Topics

Related Articles