ചെന്നൈ : അഴിമതിക്കേസ് പൊടിതട്ടിയെടുത്ത് സ്റ്റാലിൻ സര്‍ക്കാരിലെ മറ്റൊരു മന്ത്രിയെ കൂടി അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. മണിക്കൂറുകള്‍ നീണ്ടുനിന്ന റെയ്ഡിന് പിന്നാലെ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെ ഇ ഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മന്ത്രിയെ നിലവില്‍ ഇ ഡി ഓഫീസിലെത്തിച്ചിരിക്കുകയാണ്.
കണക്കില്‍പ്പെടാത്ത 70 ലക്ഷം രൂപയും ലക്ഷങ്ങളുടെ വിദേശനാണ്യ ശേഖരവും മന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതായാണ് വിവരം. കെ പൊന്മുടിയുടെ വില്ലുപുരത്തെ വീട് ഉള്‍പ്പെടെ ഒൻപത് ഇടങ്ങളിലാണ് ഇ ഡി ഇന്ന് പരിശോധന നടത്തിയത്. രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. പൊന്മുടിയുടെ മകനും കള്ളക്കുറിച്ചി എം പിയുമായ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധനയുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2006-ല്‍ മന്ത്രിയായിരിക്കെ സ്വജനപക്ഷപാതം നടത്തി സര്‍ക്കാര്‍ ഖജനാവിന് 28 കോടി രൂപ നഷ്ടം വരുത്തി എന്ന കേസിലായിരുന്നു ഇ ഡി മിന്നല്‍ പരിശോധന നടത്തിയത്. 11 വര്‍ഷം മുൻപ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മകനും സുഹൃത്തുകള്‍ക്കും മന്ത്രി അനധികൃതമായി ക്വാറി അനുവദിച്ചതായാണ് പരാതി. വിദേശനാണ്യ സമ്പാദ്യത്തിന്റെ പേരില്‍ കെ പൊമ്മുടിയുടെ മകനായ ഗൗതം ശിഖാമണിയെ ഇ ഡി നേരത്തെ തന്നെ നോട്ടമിട്ടിരുന്നു.