ബംഗളുരു : കേരളത്തിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ബംഗളുരുവിലേക്ക് വിളിപ്പിച്ചു. ബംഗളൂരുവിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കേരള നേതാക്കളുമായി ചര്‍ച്ച നടത്തും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളടക്കമുള്ളവരെയാണ് വിളിപ്പിച്ചത്. ബുധനാഴ്ച എത്താനാണ് നിര്‍ദേശം.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സംഘടനാ വിഷയങ്ങളും ചര്‍ച്ചയാവും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഹൈക്കമാൻഡ് ചര്‍ച്ച നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം നടക്കുന്ന ബംഗളുരുവിലേക്ക് കേരള നേതാക്കളേയും വിളിപ്പിച്ചത്.