കോഴിക്കോട് : ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. സുപ്രീം കോടതി വിധി നീതി തേടുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണെന്ന് ജലീൽ പറഞ്ഞു.
Advertisements
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജലീലിന്റെ പ്രതികരണം. നീതിദേവത കണ്‍തുറന്നെന്നും വിചാരണ അന്തമില്ലാതെ നീട്ടിക്കൊണ്ടുപോയി മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം എഴുതി.