കോട്ടയം: കേരളത്തിന്റെ ലക്ഷോപലക്ഷം ജനങ്ങൾക്ക് പെൻഷൻ കുടയുടെ തണൽ നൽകിയത് ഉമ്മൻചാണ്ടിയായിരുന്നു. 2013 ൽ മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്തെ അറുപത് കഴിഞ്ഞ എല്ലാവർക്കും സാമൂഹിക ക്ഷേമപെൻഷൻ ഏർപ്പെടുത്തുന്നതിനുള്ള ഫയലിൽ ഒപ്പു വച്ചത്. കേരളം ഇന്ന് കാണുന്ന നിലയിൽ മലയാള മണ്ണിൽ അറുപത് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ലഭിക്കാൻ ഇടയാക്കിയത് ഉമ്മൻചാണ്ടിയുടെ നിർണ്ണായകമായ ഇടപെടലായിരുന്നു.
2013 ന് മുൻപ് സാമൂഹിക ക്ഷേമപെൻഷനുകളായിരുന്നില്ല. ക്ഷേമനിധികൾ അടയ്ക്കുന്നവർക്ക് മാത്രമാണ് അന്ന് പെൻഷൻ ഉണ്ടായിരുന്നത്. എന്നാൽ, ഉമ്മൻചാണ്ടി ഈ തീരുമാനം മാറ്റിയെഴുതുകയായിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ കേരളത്തിൽ വിപ്ലവമായി മാറി. കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹമെന്നു തെളിയിക്കുന്നതായിരുന്നു ഈ തീരുമാനം. ഇന്ന് കേരളത്തിൽ ലക്ഷോപലക്ഷം വയോധികർക്കാണ് ഇപ്പോൾ അന്ന് ഉമ്മൻചാണ്ടിയുടെ തീരുമാനം ഇന്ന് ഗുണം ചെയ്യുന്നത്.