അടൂർ : അടൂർ റവന്യൂ ടവറിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതിയെ ഒരു മണിക്കൂറിനുള്ളിൽ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ റവന്യൂ ടവർ പരിസരത്ത് സൂക്ഷിച്ചിരുന്നതും അടൂർ
കോടതിയിലെ അഭിഭാഷകനായ അടൂർ പതിനാലാം മൈൽ സ്വദേശി അശോക് കുമാറിന്റെ ഉടമസ്ഥയിലുമുള്ള ഹീറോ ഹോണ്ട വാഹനമാണ് പ്രതി മോഷ്ടിച്ചത്. പെരിങ്ങനാട് ഉദയഗിരി സന്തോഷ് ഭവനത്തിൽ സാഗർ മകൻ സന്തോഷ് (42) കേസിൽ അറസ്റ്റിലായത്.
തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അടൂർ ടവറിലുള്ള അഡ്വക്കേറ്റ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം ഉച്ചയോട് കൂടി മോഷണം പോകുകയായിരുന്നു.
പോലീസിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ടൗണിലും
പരിസര പ്രദേശങ്ങളിലും വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടലിന് പിൻവശമുള്ള വഴിയിൽ വെച്ച് പ്രതിയെ വാഹന സഹിതം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അറസ്റ്റിലായ സന്തോഷ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടൂർ, പന്തളം, ഹരിപ്പാട്, ചിറ്റാർ, പത്തനംതിട്ട, ആറന്മുള, പുനലൂർ, പോലീസ് സ്റ്റേഷൻ പരിധികളിലായി പതിനഞ്ചോളം മോഷണ കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് കുറ്റകൃത്യങ്ങൾ സ്ഥിരം ചെയ്യുന്ന ആളായതിനാൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അടൂർ ഡിവൈഎസ്പി ആർ ജയരാജിന്റെ നിർദ്ദേശപ്രകാരം അടൂർ പോലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അടൂർ സബ് ഇൻസ്പെക്ടർ മനീഷ് എം, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് ആർ കുറുപ്പ്, അരുൺ ലാൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിന് ശേഷപപതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.