കരളരുകി , കണ്ണുനീർ പൊഴിച്ച് വിട നൽകുവാൻ പുതുപ്പള്ളി തയ്യാറെടുത്തു കഴിഞ്ഞു ; ജനനായകന്റെ പൊതു ദർശനത്തിനായി കരോട്ട് വള്ളക്കാലിലെ വീട്ടിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പുതുപ്പള്ളി : ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ പുതുപ്പള്ളി മനസ്റ്റു കൊണ്ട് തയ്യാറെടുത്തു കഴിഞ്ഞു. കരോട്ട് വള്ളക്കാലിലെ വീട്ടിലേയ്ക്ക് രാവിലെയും ആളുകൾ ഒഴുകിയെത്തി. തറവാട് വീടായ കരോട്ട് വള്ളക്കാലിൽ പൊതു ദർശനത്തിനായുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്.

Advertisements

തിരക്കില്ലാതെ മുഴുവനാളുകൾക്കും ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കണ്ട് അന്തിമോപചാരം അർപ്പിക്കുവാനുള്ള രീതിയിൽ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കുന്നുണ്ട്. വീടിന്റെ മുൻവശത്തുള്ള ചെറിയ ഗെയ്റ്റിലൂടെ പ്രവേശിച്ച് പ്രത്യേകം ഒരുക്കിയ വഴിയിലൂടെ പ്രധാന കവാടത്തിലൂടെ ഇറങ്ങുവാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Hot Topics

Related Articles