ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ വടശ്ശേരിക്കര പാലത്തിനു സമീപം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

റാന്നി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ വടശ്ശേരിക്കര പാലത്തിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയില്ല. കാറിനുള്ളിൽ മൂന്ന്
തീർത്ഥാടകരാണുണ്ടായിരുന്നത്. കൊല്ലത്തു നിന്നും ശബരിമല തീർത്ഥാടനത്തിനു വന്നവർ ദർശനം കഴിഞ്ഞ് തിരികെ മടങ്ങി പോകവേയാണ് കാർ വടശ്ശേരിക്കര പാലം കയറുന്നതിന് മുൻപായി ഇടതുവശത്തുള്ള കൊക്കയിലേക്ക് മറിഞ്ഞത്. പാലത്തിന്റെ സമീപന റോഡിന്റെ സംരക്ഷണ വേലി ഇല്ലാത്ത ഭാഗത്തു കൂടിയാണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്.

Advertisements

റോഡിൽ നിന്നും 20 അടിയിലധികം താഴ്ചയിൽ ചെന്ന് കെ റ്റി ഡി സി യുടെ ഉടമസ്ഥതയിലുള്ള ശുചിമുറിക്ക് സമീപം തങ്ങി നിന്നതിനാൽ യാത്രക്കാർക്ക് കാര്യമായ പരിക്കേൽക്കാതെ
രക്ഷപെട്ടു. തുടർന്ന്
കാറിലുണ്ടായിരുന്നവർ പത്തനംതിട്ട ആശുപത്രിയിൽ ചികിത്സ തേടി.

Hot Topics

Related Articles