155 കിലോമീറ്റർ കടക്കാൻ 24 മണിക്കൂർ..! കേരളം കണ്ട ഏറ്റവും വലിയ വിലാപ യാത്രയുമായി ഉമ്മൻചാണ്ടിയ്ക്ക് യാത്രയയപ്പ്; ജനത്തിനൊപ്പം ജീവിച്ച നേതാവ് ജനത്തിൽ അലിഞ്ഞില്ലാതാകുന്നു

കോട്ടയം: ഇന്നലെ രാവിലെ ഏഴു മണിയ്ക്ക് തിരുവനന്തപുരം ജഗതിയിൽ നിന്നും പുറപ്പെട്ട വിലാപയാത്ര 155 കിലോമീറ്റർ പിന്നിട് കോട്ടയം ജില്ലാ അതിർത്തിയിൽ പ്രവേശിക്കാൻ വേണ്ടി വന്നത് 24 മണിക്കൂർ..! നാലു മണിക്കൂർ മാത്രം യാത്ര ചെയ്യേണ്ട എംസി റോഡിലൂടെ കടന്നു വരാൻ വേണ്ടി വന്നത് 24 മണിക്കൂറാണെന്നത് ഓർത്തെടുക്കുമ്പോഴറിയാം കേരളം ഈ നേതാവിനായി കാത്തു വച്ചതെന്താണെന്ന്. ബുധനാഴ്ച രാവിലെ ഏഴു മണിയ്ക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി വീടിനു മുന്നിൽ നിന്നും ആരംഭിച്ച വിലാപയാത്ര ഇങ്ങ് കോട്ടയം ജില്ലാ അതിർത്തിയിൽ പ്രവേശിക്കുമ്പോൾ സമയം വ്യാഴാഴ്ച രാവിലെ ആറു മണിയായിരുന്നു.

Advertisements

കേരളത്തിന്റെ ഒരു ചെറിയ പരിച്ഛേദം തന്നെ റോഡിന്റെ ഇരുവശത്തും തങ്ങളുടെ ജനകീയ നേതാവിനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഉമ്മൻചാണ്ടി എന്താണ് ഉമ്മൻചാണ്ടി ആരാണെന്നറിയാൻ ഈ കാത്തിരിപ്പ് തന്നെ മതിയായിരുന്നു കേരളത്തിന്. റോഡിൻെ ഇരുവശത്തും പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ കുഞ്ഞൂഞ്ഞിനായി വഴിയൊരുക്കി കാത്തിരുന്നത്. ആൾക്കൂട്ടത്തെ ഊർജമാക്കി മാറ്റുന്ന ജനനേതാവ് ആൾക്കൂട്ടത്തിൽ അലിഞ്ഞില്ലാതായാണ് മടങ്ങുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശേരിയുടെ മണ്ണിലൂടെ പ്രിയ നേതാവിന്റെ ചലനമറ്റ ശരീരം ഒഴുകി നീങ്ങിയെത്തി കോട്ടയം ജില്ലയിലേയ്ക്കു പ്രവേശിക്കുമ്പോൾ നേരം പുലർന്നു തുടങ്ങിയിരുന്നു. പുതിയ പ്രഭാതത്തിലേയക്കു ലോകം പിച്ച വച്ചു തുടങ്ങുമ്പോൾ , ഒരു നാടിന് പുലർവെളിച്ചം നൽകിയ ആ നേതാവ് പ്രിയപ്പെട്ടവരെയെല്ലാം ഇരുട്ടിലാക്കി മടങ്ങിത്തുടങ്ങിയിരുന്നു. ചങ്ങനാശേരിയുടെ മണ്ണിൽ കാത്തിരുന്ന ആയിരങ്ങൾക്ക് തങ്ങളുടെ പ്രിയ നേതാവിനെ കണ്ട് അന്തിമോപചാരം അർപ്പിച്ചാണ് മടങ്ങുന്നത്.

കോട്ടയത്ത് ഇനി ചങ്ങനാശേരിയിലാണ് ഉമ്മൻചാണ്ടിയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ അവരം ഒരുക്കുന്നത്. ഇവിടെ ആദ്യം എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉമ്മൻചാണ്ടിയ്ക്ക് അവസാനമായി അഭിവാദ്യം അർപ്പിച്ചു. ഇവിടെ നിന്ന് ചങ്ങനാശേരി എസ്.ബി കോളേജിന് മുന്നിൽ ഇദ്ദേഹത്തെ എത്തിച്ച് നാട്ടുകാർക്ക് അന്തിമോപചാരണം അർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട് ഇവിടെ നിന്നും കുറിച്ചിയിൽ എത്തിയാൽ ആയിരങ്ങളാണ് ഇവിടെ കാത്തു നിൽക്കുന്നത്. ഇവിടെ നിന്നും, ചിങ്ങവനത്ത് എത്തുമ്പോൾ പ്രിയ നേതാവിന് അവസാനമായി ഒരു നോക്ക് കാണാൻ ചിങ്ങവനത്ത് ജനലക്ഷങ്ങൾ കാത്തു നിൽക്കുന്നുണ്ട്. ഇത് കൂടാതെ ഓരോ പ്രദേശത്തും നൂറ് കണക്കിന് ആളുകളാണ് ഇദ്ദേഹത്തെ കാത്തു നിൽക്കുന്നത്.

ഇവിടെയെല്ലാം ആളുകളെ സ്വീകരിച്ച് അഭിവാദ്യം അർപ്പിച്ച ശേഷം വേണം ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം കോട്ടയം ഡിസിസിയിലും പിന്നീട് തിരുനക്കര മൈതാനത്തും എത്താൻ. ഈ സാഹചര്യത്തിൽ കേരളം അതീവ ദുഖത്തോടെ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ഉമ്മൻചാണ്ടിയ്ക്ക് വിട നൽകുകയാണ്. ആൾക്കൂട്ടത്തിനൊപ്പം ജീവിച്ച നേതാവ് ആൾക്കൂട്ടത്തിൽ അലിഞ്ഞില്ലാതാകുകയാണ്.

Hot Topics

Related Articles