പുതുപ്പള്ളി : പുതുപ്പള്ളി കാത്തിരിക്കുകയാണ് തങ്ങളുടെ ജന നായകനെ അവസാനമായി ഒരു നോക്ക് കാണുവാൻ . കരോട്ട് വള്ളക്കാലിൽ തടിച്ചു കൂടിക്കൊണ്ടിരിക്കുന്ന ആയിരങ്ങളുടെ മുഖങ്ങളിൽ തീരാ നഷ്ടത്തിന്റെ സങ്കടം നിഴലിച്ചു. ഇനി ഒരിക്കലും ലഭിക്കാത്ത സ്നേഹത്തിന്റെ കരുതലിന്റെ കാരുണ്യ സ്പർശത്തെ അവർ അത്രകണ്ട് സ്നേഹിച്ചിരുന്നു.
രണ്ട് ദിവസങ്ങളായി പുതുപ്പള്ളി മുകമാണ് എങ്ങും കണ്ണീർ നനവുകളും തീരാ നോവും മാത്രം അവശേഷിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായ് പുതുപ്പള്ളിയിലേക്ക് ജനസഞ്ചയം അണപൊട്ടിയൊഴുകുന്ന പേമാരി പോലെ ഒഴുകിപ്പരക്കുകയാണ്. അവസാനമായി ഒന്നു കാണണം അ പാദങ്ങളിൽ നമസ്കരിക്കണം. ദുരിത കാലത്ത് താങ്ങായിരുന്ന പ്രിയപ്പെട്ട നേതാവിന്റെ വിയോഗത്തെ നാട് ഒന്നടങ്കം ഏറ്റെടുക്കുകയാണിവിടെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു രാഷ്ട്രീയ നേതാവിനെ ജനങ്ങൾ ഇത്രയൊക്കെ സ്നേഹിച്ചിരിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തമമായ മറുപടി. ഭൗതീക ദേഹം എത്താൻ ഏറെ വൈകുമെന്നറിഞ്ഞിട്ടും ഊണും ഉറക്കവും മറന്നവർ കാത്തു നിൽക്കുകയാണ്. മരണം ഒരാളെ അനശ്വരമാക്കുമെന്ന് കാലം തെളിയിച്ചിട്ടുണ്ടെങ്കിലും ഇത്രമേൽ അനശ്വരമായ ഒരു നേതാവ് കോൺഗ്രസിൽ ഇനി വേറെ ഉണ്ടാവില്ലായിരിക്കാം.
പ്രായവും രോഗവും ദേഹാസ്വാസ്ഥ്യങ്ങളും മറന്ന് അവർ കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് അവസാന നോട്ടം കൊണ്ട് അനുഗ്രഹീതമാകുവാൻ