തിരുവല്ലയിൽ ശ്മശാനം പണിമുടക്കിയിട്ട് മാസങ്ങൾ; സംസ്കാര ചടങ്ങുകൾ നടത്താനാവാതെ ജനം വലഞ്ഞു 

തിരുവല്ല : നഗരസഭയിലെ ക്രിമിറ്റോറിയം പണിമുടക്കിയിട്ട് പത്ത് മാസം. സംസ്കാര ചടങ്ങുകൾ നടത്താനാവാതെ വലഞ്ഞ് ജനം. സ്ഥലപരിമിതിയുള്ള സാധാരണക്കാരായ ജനങ്ങളുടെ വീട്ടിൽ മരണം സംഭവിക്കുമ്പോൾ സംസ്കാരം നടത്തുവാൻ ആശ്രയിച്ചിരുന്നത് ഈ ക്രിമിറ്റോറിയത്തെയാണ്. നിരവധി തവണ കൗൺസിലിൽ  ഈ ആവശ്യം ഉന്നയിച്ചിട്ടും ഇതിന്റെ പ്രവർത്തനം നടത്തുന്നതിനു വേണ്ടി യാതൊരുവിധ നടപടികളും നഗരസഭയുടെ ഭാഗത്തുനിന്നുംനടപ്പിലായിട്ടില്ല. ഇപ്പോൾ അടക്കം ചെയ്യുവാനായി സ്ഥലമില്ലാത്തവർ ദൂരസ്ഥലങ്ങളിലും മറ്റും കൊണ്ടുപോയാണ് സംസ്കാരം നടത്തുന്നത്. 

Advertisements

നഗരപരിധിയിലെ  വഴിവിളക്കുകൾ പലതും തെളിയാതെ കിടന്നിട്ട് മാസങ്ങളായി കൃത്യമായി മെയിന്റനൻസ് വർക്ക് നടത്താതെ കിടക്കുന്നതിനാൽ നഗരസഭയുടെ പല വാർഡുകളും ഇരുട്ടിലാണ്. മെയിന്റനൻസ് വർക്കുകൾ എടുത്തിരിക്കുന്നവർക്ക് കൃത്യമായി അവർ ചെയ്ത ജോലിക്ക് ഉള്ള തുക ലഭിക്കാത്തതുമൂലം  കൃത്യമായ സമയങ്ങളിൽ അവർ എത്തി പണി പൂർത്തീകരിക്കുന്നില്ല.എത്രയും വേഗം ക്രിമിറ്റോറിയത്തിന്റെ പണി പൂർത്തീകരിക്കുകയും വഴിവിളകൾ തെളിയിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു. പാർലമെന്റ് പാർട്ടി നേതാവ് ശ്രീനിവാസ് പുറയാറ്റി ന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ വിജയൻ തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, വിമൽ.ജി, പൂജാ ജയൻ എന്നിവർ ആവശ്യപ്പെട്ടു.

Hot Topics

Related Articles