കടുത്തുരുത്തി ഗ്രാമ വികസന  സമിതി എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു

കടുത്തുരുത്തി: ഗ്രാമ വികസന  സമിതിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.  കടുത്തുരുത്തി മാന്നാർ ഗ്രാമ വികസന സമിതിയുടെ ആഭിമുഖ്യത്തിൽമാന്നാർ പോളിടെക്നിക് ജംഗ്ഷനിൽ, എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും  നൽകി ആദരിച്ചു. 

Advertisements

ഗ്രാമവികസന സമിതി പ്രസിഡന്റ്  തങ്കച്ചൻ താരാ അധ്യക്ഷതാ വഹിച്ച യോഗത്തിൽ കടുത്തുരുത്തി എംഎൽഎ അഡ്വക്കറ്റ് മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പ്രശസ്ത നാടകനടൻ  പ്രദീപ് മാളവികയെ പ്രത്യേക പുരസ്കാരം നൽകി അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ ആദരിച്ചു. 

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ്  പുത്തൻകാല മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്റ്റീഫൻ പാറാവേലി, നോബി മുണ്ടക്കൽ, 28 45 നമ്പർ എസ്എൻഡിപി മാന്നാർ ശാഖാ പ്രസിഡണ്ട് കെ പി കേശവൻ,ഞീഴൂർ  ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ജോസ് പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു യോഗത്തിൽ ചന്ദ്രൻ ശ്രീരാഗം സ്വാഗതവും അക്ബർ മുടൂർ പറഞ്ഞു. 

രണ്ട് നിർധനരായ  രോഗികൾക്ക് ചികിത്സ സഹായവും യോഗത്തിൽ നൽകി. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുര പലഹാരവും വിതരണം ചെയ്തു. 

Hot Topics

Related Articles