കോഴിക്കോട് 4 വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു

കോഴിക്കോട്: ചേവരമ്പലം സ്വദേശിയായ നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്.

Advertisements

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്ത പനി, ചർദ്ദി, തലവേദന തുടങ്ങിയവയാണ് ജപ്പാൻ ജ്വരത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങൾ, കീടങ്ങൾ, ദേശാടന പക്ഷികൾ എന്നിവയില്‍ നിന്ന് കൊതുകൾ വഴിയാണ് രോഗം പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ജപ്പാൻ ജ്വരം പകരാനുള്ള സാധ്യതയില്ലെന്നും വിദഗദ്ധർ അറിയിച്ചു.

Hot Topics

Related Articles